Friday, February 1, 2008

E-സാഹിത്യകാരന്‍മാര്‍ സിന്ദാബാദ്

ഗ്രാമം ശാന്തംതന്നെയായിരുന്നു നാളുകള്‍
മുന്‍പുവരെ.സൂര്യന്‍ സംശയങ്ങള്‍ക്കെന്നും
ഇടകൊടുക്കാതെ കിഴക്കുപടിഞ്ഞാറുതന്നെ
ഭ്രമണം തുടര്‍ന്നുകൊണ്ടിരുന്നു.രാവിലെമുതല്‍
വെകുന്നവരെ ഷാപ്പും പിന്നെ ഷാപ്പിലെ
നായയുടെ കൂടെയുള്ള ഉറക്കത്തിനും
മുഴുക്കുടിയനെങ്കിലുംദാമോദരന്‍ പോലും
അണുഇട വ്യതിചലിപ്പിച്ചിരുന്നില്ല.
അറവുകാരന്‍ കാദര്‍ അറവുതുടര്‍ന്ന
തല്ലാതെ മേനകാ ഗാന്ധിക്കു ജയ്
വിളിക്കാനൊന്നും മുതിര്‍ന്നില്ല.
ചട്ടുകാലന്‍ വര്‍ഗിസ് പതിവുതെറ്റിക്കാതെ
മുറുക്കാന്‍കട പുലര്‍ച്ചെതുറന്ന് രാത്രി
ഏഴു മണിക്കടച്ചുകൊണ്ടിരുന്നു.
ഇന്‍ഡ്യന്‍ ജുഡിഷ്യറിയെ ഭയമില്ലാതിരുന്ന
എതോ വഴിപോക്കന്റെ വീടുകയറിഉള്ള
അക്രമണത്തില്‍ പരിക്കേറ്റ നാണിത്തള്ളയുടെ
ചാവാലിപ്പട്ടി രാത്രിയുടെ അന്ത്യ
യാമങ്ങളില്‍ നടത്തിയിരുന്ന നിശാസഞ്ച്രം
മാത്രമേ മുടങ്ങിയിരുന്നുള്ളു.അതൊഴികെ
ബാക്കിയെല്ലാം പതിവുതെറ്റിക്കാതെ
തുടര്‍ന്നുകൊണ്ടിരുന്നു.ഇടവഴിയിലെ
പ്രേമലേഘനകൈമാറ്റവും,തോട്ടിന്‍
കരയിലെ ഗുലാന്‍പരിശുകളിയും,തമിഴ്
നാട്ടില്‍ നിന്നുള്ള അമ്മിക്കല്ലുകൊത്തുകാരുടെ
വരവും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു.

പെട്ടന്നായിരുന്നു മാറ്റംഗ്രാമത്തെതേടി
എത്തിയത്.തുടക്കം ഒരുകംമ്പ്യൂട്ടറിന്റെ
രുപത്തിലായിരുന്നു.എല്ലാത്തിന്റെയും
തുടക്കപോലെ ഇതിന്റെ തുടക്കവും
ഗ്രാ‍മത്തിലെ വായനശാലയി‌ല്‍നിന്നു
തന്നെയായിരുന്നു.ആകാരംകൊണ്ട്
കുറിയവനെങ്കിലും വിവേകംകൊണ്ട്
വലിയവനായ കൊച്ചുണ്ണി മാഷ് തന്നെ
യായിരുന്നു പുതിയ വിപ്ലവത്തിന്റെയും
തലപ്പത്ത്.നാട്ടിലുള്ള സകലമാന
ജനങ്ങളലക്കു പ്രായവ്യത്ത്യാസമില്ലാതെ
മാഷ് ‍കംമ്പ്യൂട്ടര്‍പരിജ്ഞാനം പക്ഷാഭേദമില്ലാതെ
വിളന്വിനല്‍കി.അവിടെയായിരുന്നു
ശരിക്കുംപ്രശ്നങ്ങളുടെതുടക്കം.
കൊച്ചുണ്ണി മാഷിന്റെ പരിശ്രമഫലമായി
ഇപ്പോ‌ള്‍ നാട്ടിലുള്ള എല്ലാവര്‍ക്കും
കുറുത്തോട്ടിയും കൂഴച്ചക്കയും പോലെ
യാഹുവും,ഗൂഗിളും,മലയാളം ബ്ലോഗും,
വെബ് ദുനിയാവും,വരമൊഴിയും,അഞലി
പഴയലിപിയുമെല്ലാം പരിചിതമായിതിര്‍ന്നു.
പിന്നിട്നടന്നതെല്ലാം വര്‍ണ്ണനാതിതമായിരുന്നു.

ഇന്ന് ഞ്ഞങ്ങളുടെനാട്ടില്‍ പഴയ കാദറില്ല,
മുറുക്കാന്‍ കടക്കാരന്‍ വറുഗീസില്ല,
തെങ്ങുകയറ്റക്കാരന്‍ നാണുവും ഇല്ല.
പകരം അടലോടകം,പിള്ളവാതം,
പട്ടം,ആനപ്പിണ്ഡം മുതലായ മഹദ്
വ്യക്തികള്‍‍മാത്രം.എല്ലാവരും ഇന്ന്
അറിയപ്പെടുന്ന E-സാഹിത്യകാരന്‍മാര്‍.
എല്ലാവരും പഴയകുലതെഴിലുകള്‍ നിര്‍ത്തി
പകരം കംമ്പ്യൂട്ടറിന്റെ മുന്‍പില്‍ തപസിരിക്കുന്നു.

ഇന്ന് ഗ്രാമത്തില്‍ തെങ്ങുകയറാനാളില്ല,
പാടത്തുപണി എടുക്കാനാളില്ല,മീന്‍
പിടുത്തക്കാരനില്ല,ചുമട്ടുതെഴിലാളിയേപ്പോലും
കിട്ടാനില്ല.മാറാത്തതായി ഗ്രാമത്തില്
കൊച്ചുണ്ണി മാഷും വാസ്തുശില്‍പ്പകലയില്‍
പ്രാവീണ്യം നേടിയശേഷം തെഴിലില്ലാതെ
നടന്നഞ്ഞാനും മാത്രം.

ഇപ്പോള്‍‍ഞ്ഞാന്‍ വളരെ സന്തോഷവാനാണ് കാരണം
മേല്‍ പറഞ്ഞ യാഹുവും,ഗൂഗിളും,മലയാളം ബ്ലോഗും,
വെബ് ദുനിയാവും,വരമൊഴിയും,അഞലി
പഴയലിപിയുമെല്ലാം എന്നെ രക്ഷപ്പെടുത്തിയിരിക്കുന്നു,
എനിക്കിപ്പോള്‍ അത്യാവശ്യവരുമാനമൊക്കെയായിത്തുടങ്ങി.
തെങ്ങുകയറ്റവും,മീന്‍പിടുത്തവും അത്യാവശ്യ
അറവും,മുട്ട,ഉണക്കമീന്‍മുതലായവയുടെ
ചെറിയകച്ചവടത്തിനുംശേഷം എനിക്ക്
ഉറങ്ങാന്‍പോലും ഇപ്പോള്‍‍സമയം
കുറഞ്ഞിരിക്കുന്നു.

കഴിഞ്ഞ മാസം ഞ്ഞാന്‍ എന്റെ വീടിമേല്‍ക്കുര
പുതുക്കിപണിതു.ഇനിഅടുത്ത ഓണത്തിനുമുന്‍പ്
ചുവരുകള്‍ക്ക് കുമ്മായം പൂശണം.
ഒരുപാടുകാര്യങ്ങളിനിയും ബാക്കി.

ആര്‍ക്കൊക്കെയാണ് ഞ്ഞാന്‍
നന്ദി പറയേണ്ടത്.യാഹുവിനോ,
ഗൂഗിളിനോ,മലയാളം ബ്ലോഗിനോ,
വെബ് ദുനിയാവിനോ,വരമൊഴിക്കോ,
അഞലി പഴയലിപിക്കോ അതോ
കൊച്ചുണ്ണി മാഷിനോ,എന്നെഞ്ഞാനാക്കിയ
E-സാഹിത്യകാരന്മാര്‍ക്കോ.



E-സാഹിത്യകാരന്‍മാര്‍ സിന്ദാബാദ്