Friday, February 1, 2008

E-സാഹിത്യകാരന്‍മാര്‍ സിന്ദാബാദ്

ഗ്രാമം ശാന്തംതന്നെയായിരുന്നു നാളുകള്‍
മുന്‍പുവരെ.സൂര്യന്‍ സംശയങ്ങള്‍ക്കെന്നും
ഇടകൊടുക്കാതെ കിഴക്കുപടിഞ്ഞാറുതന്നെ
ഭ്രമണം തുടര്‍ന്നുകൊണ്ടിരുന്നു.രാവിലെമുതല്‍
വെകുന്നവരെ ഷാപ്പും പിന്നെ ഷാപ്പിലെ
നായയുടെ കൂടെയുള്ള ഉറക്കത്തിനും
മുഴുക്കുടിയനെങ്കിലുംദാമോദരന്‍ പോലും
അണുഇട വ്യതിചലിപ്പിച്ചിരുന്നില്ല.
അറവുകാരന്‍ കാദര്‍ അറവുതുടര്‍ന്ന
തല്ലാതെ മേനകാ ഗാന്ധിക്കു ജയ്
വിളിക്കാനൊന്നും മുതിര്‍ന്നില്ല.
ചട്ടുകാലന്‍ വര്‍ഗിസ് പതിവുതെറ്റിക്കാതെ
മുറുക്കാന്‍കട പുലര്‍ച്ചെതുറന്ന് രാത്രി
ഏഴു മണിക്കടച്ചുകൊണ്ടിരുന്നു.
ഇന്‍ഡ്യന്‍ ജുഡിഷ്യറിയെ ഭയമില്ലാതിരുന്ന
എതോ വഴിപോക്കന്റെ വീടുകയറിഉള്ള
അക്രമണത്തില്‍ പരിക്കേറ്റ നാണിത്തള്ളയുടെ
ചാവാലിപ്പട്ടി രാത്രിയുടെ അന്ത്യ
യാമങ്ങളില്‍ നടത്തിയിരുന്ന നിശാസഞ്ച്രം
മാത്രമേ മുടങ്ങിയിരുന്നുള്ളു.അതൊഴികെ
ബാക്കിയെല്ലാം പതിവുതെറ്റിക്കാതെ
തുടര്‍ന്നുകൊണ്ടിരുന്നു.ഇടവഴിയിലെ
പ്രേമലേഘനകൈമാറ്റവും,തോട്ടിന്‍
കരയിലെ ഗുലാന്‍പരിശുകളിയും,തമിഴ്
നാട്ടില്‍ നിന്നുള്ള അമ്മിക്കല്ലുകൊത്തുകാരുടെ
വരവും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു.

പെട്ടന്നായിരുന്നു മാറ്റംഗ്രാമത്തെതേടി
എത്തിയത്.തുടക്കം ഒരുകംമ്പ്യൂട്ടറിന്റെ
രുപത്തിലായിരുന്നു.എല്ലാത്തിന്റെയും
തുടക്കപോലെ ഇതിന്റെ തുടക്കവും
ഗ്രാ‍മത്തിലെ വായനശാലയി‌ല്‍നിന്നു
തന്നെയായിരുന്നു.ആകാരംകൊണ്ട്
കുറിയവനെങ്കിലും വിവേകംകൊണ്ട്
വലിയവനായ കൊച്ചുണ്ണി മാഷ് തന്നെ
യായിരുന്നു പുതിയ വിപ്ലവത്തിന്റെയും
തലപ്പത്ത്.നാട്ടിലുള്ള സകലമാന
ജനങ്ങളലക്കു പ്രായവ്യത്ത്യാസമില്ലാതെ
മാഷ് ‍കംമ്പ്യൂട്ടര്‍പരിജ്ഞാനം പക്ഷാഭേദമില്ലാതെ
വിളന്വിനല്‍കി.അവിടെയായിരുന്നു
ശരിക്കുംപ്രശ്നങ്ങളുടെതുടക്കം.
കൊച്ചുണ്ണി മാഷിന്റെ പരിശ്രമഫലമായി
ഇപ്പോ‌ള്‍ നാട്ടിലുള്ള എല്ലാവര്‍ക്കും
കുറുത്തോട്ടിയും കൂഴച്ചക്കയും പോലെ
യാഹുവും,ഗൂഗിളും,മലയാളം ബ്ലോഗും,
വെബ് ദുനിയാവും,വരമൊഴിയും,അഞലി
പഴയലിപിയുമെല്ലാം പരിചിതമായിതിര്‍ന്നു.
പിന്നിട്നടന്നതെല്ലാം വര്‍ണ്ണനാതിതമായിരുന്നു.

ഇന്ന് ഞ്ഞങ്ങളുടെനാട്ടില്‍ പഴയ കാദറില്ല,
മുറുക്കാന്‍ കടക്കാരന്‍ വറുഗീസില്ല,
തെങ്ങുകയറ്റക്കാരന്‍ നാണുവും ഇല്ല.
പകരം അടലോടകം,പിള്ളവാതം,
പട്ടം,ആനപ്പിണ്ഡം മുതലായ മഹദ്
വ്യക്തികള്‍‍മാത്രം.എല്ലാവരും ഇന്ന്
അറിയപ്പെടുന്ന E-സാഹിത്യകാരന്‍മാര്‍.
എല്ലാവരും പഴയകുലതെഴിലുകള്‍ നിര്‍ത്തി
പകരം കംമ്പ്യൂട്ടറിന്റെ മുന്‍പില്‍ തപസിരിക്കുന്നു.

ഇന്ന് ഗ്രാമത്തില്‍ തെങ്ങുകയറാനാളില്ല,
പാടത്തുപണി എടുക്കാനാളില്ല,മീന്‍
പിടുത്തക്കാരനില്ല,ചുമട്ടുതെഴിലാളിയേപ്പോലും
കിട്ടാനില്ല.മാറാത്തതായി ഗ്രാമത്തില്
കൊച്ചുണ്ണി മാഷും വാസ്തുശില്‍പ്പകലയില്‍
പ്രാവീണ്യം നേടിയശേഷം തെഴിലില്ലാതെ
നടന്നഞ്ഞാനും മാത്രം.

ഇപ്പോള്‍‍ഞ്ഞാന്‍ വളരെ സന്തോഷവാനാണ് കാരണം
മേല്‍ പറഞ്ഞ യാഹുവും,ഗൂഗിളും,മലയാളം ബ്ലോഗും,
വെബ് ദുനിയാവും,വരമൊഴിയും,അഞലി
പഴയലിപിയുമെല്ലാം എന്നെ രക്ഷപ്പെടുത്തിയിരിക്കുന്നു,
എനിക്കിപ്പോള്‍ അത്യാവശ്യവരുമാനമൊക്കെയായിത്തുടങ്ങി.
തെങ്ങുകയറ്റവും,മീന്‍പിടുത്തവും അത്യാവശ്യ
അറവും,മുട്ട,ഉണക്കമീന്‍മുതലായവയുടെ
ചെറിയകച്ചവടത്തിനുംശേഷം എനിക്ക്
ഉറങ്ങാന്‍പോലും ഇപ്പോള്‍‍സമയം
കുറഞ്ഞിരിക്കുന്നു.

കഴിഞ്ഞ മാസം ഞ്ഞാന്‍ എന്റെ വീടിമേല്‍ക്കുര
പുതുക്കിപണിതു.ഇനിഅടുത്ത ഓണത്തിനുമുന്‍പ്
ചുവരുകള്‍ക്ക് കുമ്മായം പൂശണം.
ഒരുപാടുകാര്യങ്ങളിനിയും ബാക്കി.

ആര്‍ക്കൊക്കെയാണ് ഞ്ഞാന്‍
നന്ദി പറയേണ്ടത്.യാഹുവിനോ,
ഗൂഗിളിനോ,മലയാളം ബ്ലോഗിനോ,
വെബ് ദുനിയാവിനോ,വരമൊഴിക്കോ,
അഞലി പഴയലിപിക്കോ അതോ
കൊച്ചുണ്ണി മാഷിനോ,എന്നെഞ്ഞാനാക്കിയ
E-സാഹിത്യകാരന്മാര്‍ക്കോ.



E-സാഹിത്യകാരന്‍മാര്‍ സിന്ദാബാദ്

Thursday, January 24, 2008

മണ്ണാങ്കട്ടയും കരിയിലയും പിന്നെ ചിലവാസ്തവങ്ങളും

മണ്ണാങ്കട്ടയും കരിയിലയും കൂടി ഒരു യാത്രയ്ക്കൊരുങ്ങി
പഴയതുപോലതന്നെ കാശിതന്നായിരുന്നു ലക്ക് ഷ്യം.
പക്ഷെ,വങ്കന്മാരായ പൂര്‍വികര്‍ക്കുപിണഞ്ഞ
അമളികള്‍ പിണയാതിരിക്കാ‍നവര്‍ പ്രേത്യേകം ശ്രദ്ധകൊടുത്തിരുന്നു.
ചീനക്കുടയ്ക്കുപകരം ജപ്പാന്‍ കുടതന്നെ മണ്ണാങ്കട്ടതിരഞ്ഞെടുത്തു
സുരക്ഷിതത്വബോധം കുറച്ചു കൂടുതലുള്ളതിനാല്‍ ഒരു
റെയിന്‍കോട്ടും കൂടെക്കരുതാന്‍ മണ്ണാങ്കട്ടമറന്നില്ല.
പൊതുവെഅലസനും മടിയനുംലക് ഷ്യബോധം
കുറഞ്ഞവനെങ്കിലും കരിയിലയും തയ്യാറെടുപ്പുകള്‍
ഒട്ടുംതന്നെ മോശമാക്കിയില്ല.

യാത്രയെക്കുറിച്ചറിഞ്ഞെത്തിയസുഹ്രുത്തുക്കള്‍ക്കും
ബന്ധുക്കള്‍ക്കുംഅധികം മുഖംനല്‍കാതെ
യാത്രക്കുള്ളതയ്യാറെടുപ്പില്‍ത്തന്നെ ഇരുവരും മുഴുകി.
മണ്ണാങ്കട്ട ഐ-പോഡ്ഡുംലാപ്പ് ടോപ്പും നിറഞ്ഞുകവിഞ്ഞ
ട്രാവലര്‍ ബാഗില്‍കുത്തിതിരുകി,യാത്രയ്ക്കിടയില്‍
കുളിരകറ്റുവാനായി വാങ്ങിവച്ച മിലിട്ടറി വഴിയിലെ
ചെക്കിങ്ങ് ഭയന്ന് ബാല്യകാല സുഹ്രുത്തിനുനല്‍കി.
ഏതെല്ലാം നാടുകള്‍ മുറിച്ചുകടക്കണം ഇനി വല്ല ഗാന്ധിയന്‍
നാടുമാണങ്കില്‍ യാത്ര മുടങ്ങരുതല്ലോ.
ഇതിലൊന്നുംശ്രദ്ധകൊടുക്കാതെ അടുക്കളയില്‍ഉത്സാഹത്തോടെ
ചേന ഉപ്പേരിയും കപ്പ ഉപ്പേരിയും തയ്യാറാക്കുന്ന
തിരക്കിലായിരുന്നു‍ കരിയില.

രാവേറെച്ചെന്നതയ്യാറെടുപ്പിനൊടുവില്‍ കുടാരംകയറുന്വോള്‍
ഇരുവര്‍ക്കും ഉറക്കം തീരെ വന്നിരുന്നില്ല.നാളത്തെ
യാത്രതന്നെയായിരുന്നു മനസ്സുനിറയെ.അദ്യമായാണ്
ഒരു നിണ്ഡയാത്ര.എതെല്ലാം രാജ്യങ്ങള്‍ താണ്ഡണം.
തമിഴനാട്,ആന്ധ്ര,മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ്.
എതെല്ലാം തരത്തിലുള്ള മനുഷ്യര്‍,മാന്യന്‍മാര്‍,
കള്ളന്‍മാര്‍,കൊലപാതകികള്‍,പിച്ചക്കാര്‍,
സ്വവര്‍ഗ്ഗരതിക്കാര്‍.ലുങ്കിഉടുത്തതും തലപ്പാവണിഞ്ഞതും
ഷാളണിഞ്ഞതുമായ കലപില ഭാഷകള്‍,എത്രഎത്ര
കാലാവസ്ഥ വ്യതിയാനങ്ങള്‍,പല പല കോലങ്ങള്‍,
പിന്നെ എണ്ണിയാലൊടുങ്ങാത്ത വഴിയോരക്കാഴ്ച്ചകള്‍.
പിന്നെയും എന്തെല്ലാം ബാക്കി.വിക്സ് അമ്രുതാഞന്‍
മുതലായവ കരുതിയിട്ടുള്ളതിനാല്‍ പനിജലദോഷം
മുതലയവയെപ്പറ്റി ഇരുവര്‍ക്കുംതീരെവേവലാതിയുംഇല്ലായിരുന്നു.
മോഷ്ടാക്കളെഭയന്ന് വഴിച്ചിലവൊഴിച്ച് ബാക്കിമുഴുവനും
ട്രാവലര്‍ ചെക്കാക്കിയും മാറ്റിയിരിന്നു.

ഭീമാകാരനായ റെയില്‍വേ തൂപ്പുകാരനെ ഭയന്ന് പുലര്‍ച്ചെതന്നെ
മണ്ണാങ്കട്ടയുംകരിയിലയും റെയിവേസ്റ്റേഷനിലെത്തി
അല്ലങ്കില്‍ ചൂലുകൊണ്ടുള്ളഭീകരാക്രമണത്തിനൊടുവില്‍
കാശിക്കുപകരം ബുക്കിങ്ങ് കൌണ്ടറിനരുകിലുള്ള
കാഞ്ഞിരമരത്തിനുകിഴിലുള്ള ചവറ്റുകൊട്ടയിലായിരിക്കും
ചത്തു മലച്ചുകിടക്കുക.

സകലമാനറിക്കാര്‍ഡും കാറ്റില്‍ പറത്തി,നരച്ചുചളുങ്ങിയ,
പോയ ബ്രിട്ടിഷ് കാലഖട്ടത്തീന്റെ ഖനീഭവിച്ച മണവുംപേറി,
ലല്ലുപ്രസാദിന്റെ സ്വന്തം ട്രൈയിന്‍ സമയത്തുതന്നെ
പ്ലറ്റ്ഫോമില്‍ വന്നണഞ്ഞു.

കരിയിലയ്ക്കും മണ്ണാങ്കട്ടയ്ക്കും ഊഷ്മളമായ യാത്ര
അയപ്പുതന്നെ ലഭിച്ചു.കാരണം അവരുടെ യാത്ര
വെറുമൊരുയാത്രയായിരുന്നില്ല.ചരിത്രത്തിലേക്കുള്ള
യാത്രയായിരുന്നു.കാലങ്ങളായി മലയാളക്കരയില്‍ മുത്തശ്ശിമാര്‍
ദിവസവും മൂന്നുനേരം പേരക്കുട്ടികള്‍ക്കോതിക്കൊടുക്കുന്ന
അപമാനകഥകള്‍ക്കൊരന്ത്യംകുറിക്കല്‍കൂടിയായിരുന്നു
ഈയാത്ര.എല്ലാറ്റിനുംഒരുമാറ്റംഅനിവാര്യമാണല്ലോ.
കേരളത്തിനെന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചു.കേരളത്തിലെ
കുളങ്ങള്‍ അപ്രത്യക്കഷ്യമായി പകരം റോഡില്‍ കുളങ്ങള്‍
പ്രത്യക്ഷപ്പെട്ടുതുടങ്ങി.കാടുകള്‍ നാടുകളായി.കമ്മ്യുണിസ്റ്റുകള്‍
അടിമുടി മാറി,കോണ്‍ഗ്രസ്സുകള്‍ അന്യഗ്രഹജിവികളെപ്പോലെ
പരിണാമം പ്രാപിച്ചിരിക്കുന്നു.നീണ്ട് പാദങ്ങള്‍ വരെ
പെതിഞ്ഞിരുന്ന പാവാട ചുരുങ്ങിചുരുങ്ങി മുട്ടുവരെ എത്തി
എന്നിട്ടും മതിവരാതെ എതോ മഹാത്ഭുതം കാട്ടിത്തരാനെന്നോണം
വീണ്ഡും വീണ്ഡും ചുരുങ്ങുന്നു.എന്നിട്ടും മലയാളി മുത്തശ്ശിമാരുടെ
പഴന്വുരാണത്തിന്മാത്രം ഒരു മാറ്റവും ഇല്ല.ഇപ്പഴും പഴയ
പല്ലവിതന്നെ “മണ്ണങ്കട്ടയും കരിയിലയും കാശിക്കുപോയി”.
ഇതിനൊരുമാറ്റം വരുത്തിയെപറ്റു.പൂര്‍വികര്‍ ചെയ്ത
മണ്ഡത്തരത്തിന് ബാക്കിയുള്ളവരെന്തിനു നാണം
കെടണം.
* * * * * * * * * * * * * *
കാലങ്ങള്‍ പലതു കടന്നു,പല മാറ്റങ്ങളും. കേരളത്തിലെ
റോഡിലെ കുളങ്ങളില്‍ ചെമ്മിന്‍ ക്രിഷിക്കുപുറമെ
വരാല്‍,സാല്‍മണ്‍ മസ്യക്രിഷികളും ആരംഭിച്ചു.
മസ്യങ്ങള്‍ക്കുപുറമെ മനുഷ്യജീവികളും ചത്തു
വീര്‍ത്തുപൊന്താന്‍തുടങ്ങി.പാവാട ചുരുങ്ങിചുരുങ്ങി
ഇപ്പോള്‍ പാവാട ഇല്ലാതെയും തരുണികള്‍
പൊതുനിരത്തുകളിള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
പക്ഷെ നാണക്കേടിന്റെ ചരിത്രം തിരുത്താന്‍
തിരിച്ച കരിയിലയും മണ്ണാട്ടയും മാത്രം തിരികെ
എത്തിയില്ല.അവരവിടെസ്തിരതാമസമാക്കിയോ,
അതോ സന്യാസം സ്വീകരിച്ചോ,അതോ യുപി യിലെ
ഏതെങ്കിലും കൊള്ളസങ്കത്തിന്റെ പിടിയിലമര്‍ന്നോ?
ഏതായാലും നാണക്കേടിന്റെ ചരിത്രം തിരുത്താന്‍
ഇറങ്ങിപുറപ്പെട്ട് സ്വയം നാണക്കേടിന്റെ ചരിത്രത്തിലേക്ക്
നടന്നുകയറി Mr.കരിയിലയും Mr.മണ്ണാങ്കട്ടയും
എന്നരണ്ഡു I.T പ്രൊഫഷനലുകള്‍.

കാലങ്ങള്‍ പലതു വീണ്ടും കടന്നു,പല മാറ്റങ്ങളും.
പക്ഷെ ഈരഹസ്യം ആരുംപുറത്തുവിടാതെ
സൂക്ഷിച്ചതിനാല്‍ കേരളത്തിലെ അമ്മുമ്മമാര്‍
ഇപ്പോഴും മണ്ണാങ്കട്ടയും കരിയിലയും കൂടി
കാശിക്കുപോയകത വീണ്ടും വീണ്ടും പറഞ്ഞ്
അവരെ അപമാനിച്ചുകൊന്ദിരുന്നു.
(വാല്‍ക്കഷണം:കഴിഞ്ഞ മാസം ചരിത്രകാരന്മാരായ
ഒരു മണ്ണാങ്കട്ടയും കരിയിലയും കാലങ്ങള്‍ക്കു
മുന്‍പ് കാശിക്കുപോയ പൂര്‍വ്വികരുടെ
ചരിത്രം ഗവേഷണങ്ങളിലൂടെ പുറത്തുകൊന്ദുവന്നു
കോട്ടയത്തുള്ള ചിലപത്രങ്ങള്‍ അരിച്ചുപെറുകിയാണ്
ഈനിഗമനത്തിലെത്തിയത്.പഴയ ഒരുപത്രത്തിലെ
ബോബ് സ്പോടനത്തിന്റെചിത്രമായിരുന്നു അത്.
യുപിയില്‍നിന്നും ഉള്ള ഒരുവാര്‍ത്തയായിരുന്നു.
ഇലഹബാദില്‍ നിന്നും പ്രയാഗിലേക്കുള്ള
തിവണ്ടിയിലുണ്ടായ ഒരു സ്പോടനത്തിന്റെ
സംഭവസ്തലത്തിന്റെ ചിത്രത്തില്‍ തലയില്ലാതെ
കരിഞ്ഞു കിടക്കുന്ന ശരീരത്തിന്റെമുകളില്‍
പാതികരിഞ്ഞ ഒരു കരിയിലയും അരികില്‍
കത്തികരിക്കട്ടമാതിരി മണ്ണാങ്കട്ടയും.കരിയിലക്ക്
കുട്ടിക്കാലത്ത് ആടിന്റെ കടികൊണ്ടപാടും കരിയിലക്ക്
ആവധിക്ക് നാട്ടിലെത്തിയപട്ടാളക്കാരന്റെ ബൂട്ടിന്റെ
ചവിട്ടുകൊണ്ട പാടുംകണ്ടാണ്
ഇരുവരേയും തിരിച്ചരിഞ്ഞത്.)